9 th day
അങ്ങനെ അതും വന്നുചേർന്നു. ഇത് ഞങ്ങളുടെ ആദ്യ ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച. പിരിയാൻ തുടങ്ങുമ്പോഴാണ് ഓരോ ബന്ധത്തിന്റെയും ആഴം മനസിലാക്കുന്നത് എന്ന് പറയുന്നതുപോലെ ഒരാഴ്ച കൂടിയേ ഞങ്ങളീ സ്കൂൾ അങ്കണത്തിൽ ഉണ്ടാകൂ എന്ന ഓർമ സ്കൂളുമായി ഞങ്ങൾ എത്രത്തോളം അടുത്തിരുന്നു എന്ന ബോധ്യം ഞങ്ങളിലുണ്ടാക്കിയത്.
ഒരുപാട് കാര്യങ്ങൾ ഈ ആഴ്ച ആസൂത്രണം ചെയ്തിരുന്നു. achievement test നടത്തി. അതോടൊപ്പം കറിക്കളത്തോടനുബന്ധിച്ചു നടത്തേണ്ട conscientization program 23/02/2023 ന് 'Pros and Cons of Social media' എന്ന വിഷയത്തിൽ നടത്തിയിരുന്നു.
കൂടാതെ അന്നേ ദിവസം innovatuve work ഉപയോഗിച്ചുക്കണ്ടു കുട്ടികൾക്ക് ആശയം വിശദമാക്കി നൽകിയാണ് ക്ലാസ്സ് അവസാനിപ്പിച്ചത്.
അങ്ങനെ ഫെബ്രുവരി 24 ന് ഞങ്ങൾ സ്കൂളിൽ നിന്നും പടിയിറങ്ങി. കുട്ടികൾക്കും അധ്യാപകർക്കും മധുരം നൽകി. എനിക്ക് ഈ 40 - 48 ദിവസം വഴികാട്ടിയായി നിന്ന binu mon sir inn ചെറിയ സ്നേഹസമ്മാനവും നൽകിയിരുന്നു. കൂടാതെ കുട്ടികൾ എനിക്കായും സമ്മാനങ്ങൾ കരുതിയുരുന്നു. കുട്ടികൾ ഫീഡ്ബാക്ക് എഴുതി നൽകി അതിൽ നിന്നും 9F ,8K യിലെ എല്ലാ കുട്ടികളെയും ഞാൻ യാതൊരു വേർതിരിവും കൂടാതെ കണ്ടു എന്നറിഞ്ഞതിൽ ഒരധ്യാപിക എന്ന നിലയിൽ എന്റെ വിജയമായി കരുതുന്നു. സ്കൂളിലെ രണ്ട് അധ്യാപകർ റിട്ടയേർഡ് ആകുന്ന ദിവസമായതിനാൽ അതിന്റെ വിരുന്ൻജ്മ സ്കൂളിൽ ഉണ്ടായിരുന്നു. ഞങ്ങളും അതിൽ പങ്കാളികളായി.
അങ്ങനെ ഞങ്ങൾ താൽക്കാലികമായെങ്കിലും സ്കൂളിനോട് വിട പറഞ്ഞിറങ്ങി. കുട്ടികളുടെ അകമഴിഞ്ഞ സ്നേഹവും, അപ്രതീക്ഷിത സൗഹൃദങ്ങളും, അധ്യാപകരുടെ വിലമതിക്കാനാകാത്ത മാർഗനിർദ്ദേശവും....... മനസിന്റെ ഓർമ്മത്താളുകളിലെ മായാത്ത ഓർമ്മകൾ !
നാളെ മുതൽ വീണ്ടും കോളേജിലേക്ക് അധ്യാപികയിൽ നിന്നും വീണ്ടും വിദ്യാർത്ഥിയുടെ രൂപത്തിൽ മനസ്സിൽ ഒരുപിടി നനുത്ത ഓർമകളുമായി..... !

Comments
Post a Comment