5 th day teaching practice

 ജനുവരി 16 മുതൽ 20 വരെയുള്ള ദിനങ്ങൾ അധ്യാപന പരിശീലനത്തിന്റെ അഞ്ചാം  ആഴ്ചയായിരുന്നു. ഓരോ ദിവസവും പുത്തൻ പ്രതീക്ഷകളാണല്ലോ... അത്തരത്തിൽ ഒത്തിരിയൊത്തിരി പ്രതീക്ഷകളുമായാണ് എന്റെ ആഴ്ചയേയും വരവേറ്റത്. 

        പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ അറിയാൻ കഴിയുന്നത് 9 F ,8K ക്ലാസ്സുമായി മുമ്പത്തേക്കാൾ കൂടുതൽ ഞാൻ അടുത്തു എന്നാണ്.  കുട്ടികൾ  എനിക്ക് ഏറെ പ്രിയപെട്ടവരാണ്. 
        Teaching practice തുടങ്ങിയിട്ട് ആദ്യമായി ക്ലാസ്സിൽ models of teaching ഉപയോഗിച്ചു ക്ലാസ്സ്‌ എടക്കുന്നത് ഈ ആഴ്ചയിലാണ്.  ആദ്യം ഓക്കേ കുട്ടികൾ ഒന്നുമറിയാതെ ഇരുന്നുവെങ്കിലും പതിയെ ആ രീതിയിലേക്കെത്തി. 
         ഞങ്ങൾക്ക്  ലഭിച്ച പിരിയഡുകൾക്ക്  പുറമെ അധ്യാപരുടെ നിർദ്ദേശപ്രകാരം പല ക്ലാസ്സുകളുടെയും നിയന്ത്രണത്തിനായി കയറിയിരുന്നു. കൂടാതെ 18/01/2023ഇൽ ഹയർ സെക്കന്ററി അധ്യാപിക സ്കൂളിലെ എല്ലാ അധ്യാപകർക്കും കൂട്ടത്തിൽ ഞങ്ങൾക്കും വിരുന്ന് നൽകിയിരുന്നു.  
        ഈ ആഴ്ച അവസാനിച്ചത് ഞങ്ങളിൽ ഒരാളായ ദേവികയുടെ ജന്മദിനാഘോഷത്തോടെയാണ്. ഞങ്ങൾ ചെറിയ രീതിയിൽ ഒരു കേക്ക് മുറിച്ച് ആഘോഷിച്ചു. ഓരോ ദിവസം കഴിയുന്തോറും സ്കൂളിനോടുള്ള അടുപ്പവും സ്നേഹവും കൂടുകയാണ്. അതുകൊണ്ട് തന്നെ ഒരാഴ്ച കൂടി പിന്നിടുന്നു എന്നതിൽ ഏറെ ദുഖമുണ്ട്. എന്നാൽ അതെ സമയം അത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷവും. 

Comments

Popular posts from this blog

7 th day of teaching practice

4 th week of teaching practise

CAMP REPORT