Posts

Showing posts from February, 2023

9 th day

Image
  അങ്ങനെ അതും വന്നുചേർന്നു. ഇത് ഞങ്ങളുടെ ആദ്യ ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച. പിരിയാൻ തുടങ്ങുമ്പോഴാണ് ഓരോ ബന്ധത്തിന്റെയും ആഴം മനസിലാക്കുന്നത് എന്ന് പറയുന്നതുപോലെ ഒരാഴ്ച കൂടിയേ ഞങ്ങളീ സ്കൂൾ അങ്കണത്തിൽ ഉണ്ടാകൂ എന്ന ഓർമ സ്കൂളുമായി ഞങ്ങൾ എത്രത്തോളം അടുത്തിരുന്നു എന്ന ബോധ്യം ഞങ്ങളിലുണ്ടാക്കിയത്.  ഒരുപാട് കാര്യങ്ങൾ ഈ ആഴ്ച ആസൂത്രണം ചെയ്തിരുന്നു. achievement test നടത്തി. അതോടൊപ്പം കറിക്കളത്തോടനുബന്ധിച്ചു നടത്തേണ്ട conscientization program 23/02/2023 ന് 'Pros and Cons of Social media' എന്ന വിഷയത്തിൽ നടത്തിയിരുന്നു.  കൂടാതെ അന്നേ ദിവസം innovatuve work ഉപയോഗിച്ചുക്കണ്ടു കുട്ടികൾക്ക് ആശയം വിശദമാക്കി നൽകിയാണ്  ക്ലാസ്സ്‌ അവസാനിപ്പിച്ചത്.  അങ്ങനെ ഫെബ്രുവരി 24 ന് ഞങ്ങൾ സ്കൂളിൽ നിന്നും പടിയിറങ്ങി. കുട്ടികൾക്കും അധ്യാപകർക്കും മധുരം നൽകി. എനിക്ക് ഈ 40 - 48 ദിവസം വഴികാട്ടിയായി നിന്ന binu mon sir inn ചെറിയ സ്നേഹസമ്മാനവും നൽകിയിരുന്നു. കൂടാതെ കുട്ടികൾ  എനിക്കായും സമ്മാനങ്ങൾ കരുതിയുരുന്നു. കുട്ടികൾ ഫീഡ്ബാക്ക് എഴുതി നൽകി അതിൽ നിന്നും 9F ,8K യിലെ എല്ലാ കുട്ടികളെയും ഞാൻ യാതൊരു വ...

9 th day at school

Image
  ഒൻപതാം ആഴ്ച്ചയോടടുക്കുമ്പോൾ  ഞങ്ങൾ എല്ലാവരും teaching പ്രാക്ടീസിന്റെ അവസാന ഘട്ടത്തോടടുക്കുന്നതിന്റെ ദുഃഖം തിരിച്ചറിയുവാൻ തുടങ്ങിയിരുന്നു.  ഈ ആഴ്ച 16/02/2023 ഇൽ b. Ed കരിക്കുലത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കേണ്ട യോഗ ക്ലാസ്സ്‌ നടത്തി. അതിനായി 8K, 9D ക്ലാസ്സുകളിലെ  കുട്ടികളെ അണിനിരത്തി വൃക്ഷാസനയെപറ്റിയും അത് എങ്ങനെ ചെയ്യണം എന്നതിനെ പറ്റിയും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ തന്നെ പങ്കാളികളായി.  അങ്ങനെ ഒരിതൾ കൂടി കൊഴിഞ്ഞു പോയി. ഇനി ഏതാനും ദിനങ്ങൾ മാത്രമേ ഞങ്ങൾ സ്കൂളിൽ ഉണ്ടാകൂ എന്നത് തീർത്തും ദുഖകരം തന്നെയായിരുന്നു. 

8 th week

  സമയം എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കില്ല, അത് മാറിക്കൊണ്ടേ ഇരിക്കും. അത്തരത്തിൽ കാലാവസ്ഥായിലുണ്ടായ  വ്യതിയാനം ഞങ്ങളിൽ പലരുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ടായിരുന്നു.  അങ്ങനെയുള്ള  ഒരാഴ്ചയായിരുന്നു  ഈ കഴിഞ്ഞത്.  ആഴ്ച അവസാനിക്കുന്ന ദിവസം എനിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. മാത്രവുമല്ല ശബ്ദം തീരെ ഇല്ലാതിരുന്നതിനാൽ അന്നേ ദിവസം ക്ലാസ്സ്‌ എടക്കുവാൻ   ആരംഭിക്കുവാൻ സാധിച്ചു.   പരിശീലനത്തിനായുണ്ടായിരുന്ന നെടുങ്കണ്ട b. Ed കോളേജിലെ കുട്ടികൾ അവരുടെ teaching practice പൂർത്തിയാക്കി മടങ്ങുന്ന ആഴ്ച കൂടിയായിരുന്നു ഇത്. 

7 th day of teaching practice

    ഈ ആഴ്ച ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ജനുവരി 31 school annual day ആഘോഷങ്ങൾ ഉണ്ടായിരുന്നു.  അതിനായി കുട്ടികൾ എല്ലാവരും ആവേശത്തോടെ പ്രരിശ്രമിച്ചുകൊണ്ട് അവരവരുടെ പരിപാടികൾ മികവുറ്റതാക്കുവാൻ ശ്രമിച്ചു.  അതുകൊണ്ട് തന്നെ പല ക്ലാസ്സുകളിലും കുട്ടികൾ പ്രാക്ടീസ് എന്ന പേരിൽ കയറാതിരുന്നത് അധ്യാപർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും അവരുടെ പരിപാടികളുടെ നിറങ്ങൾ അവ മായ്ച്ചു കളഞ്ഞു.  കൂടാതെ 02/02/2023 കോളേജിൽ നിന്നും അധ്യാപിക ഞങ്ങളുടെ ക്ലാസ്സ്‌ നിരീക്ഷണത്തിനായി എത്തിയിരുന്നു. ആസൂത്ഗ്ര പ്രകാരം ക്ലാസ്സ്‌ എടക്കുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി.  അതോടൊപ്പം അന്നേ ദിവസം തന്നെ diagnostic test നടത്തുവാനും സാധിച്ചു.  സ്കൂളിലെ ഓരോ പ്രവർത്തങ്ങളിലും പങ്കാളികളാകുന്നത് ഞങ്ങൾ ഒരുപാട് ആസ്വദിച്ചു